കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം ചെയ്തു. പുതിയ ലൈസൻസിൽ ‘കെ.ബി. ഗണേഷ് കുമാർ’ എന്ന് മാത്രമാണ് പേരുള്ളത്.ലൈസൻസിൽ പേരിനൊപ്പം എംഎൽഎ എന്ന് ചേർത്തതിൽ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെ പേരും വിലാസവും തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാർ അപേക്ഷ നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആധാർ ഉൾപ്പെടെയുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖകളിൽ ഉള്ളതുപോലെ മാത്രമേ ലൈസൻസിലും പേര് രേഖപ്പെടുത്താവൂ എന്നാണ് ചട്ടം. എന്നാൽ ആറ്റിങ്ങൽ ആർടിഒയിൽ നിന്ന് നൽകിയ ലൈസൻസിൽ ‘എംഎൽഎ’ എന്ന് ചേർത്തത് വലിയ വിവാദമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച ലൈസൻസ് ആയതിനാൽ അന്ന് നൽകിയ രേഖകളോ ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥന്റെ വിവരങ്ങളോ ലഭ്യമായിട്ടില്ല. അതിനാൽ ഈ വിഷയത്തിലുള്ള അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ വകുപ്പിന് തടസങ്ങൾ നേരിടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...