വിജയ്‌യുടെ വെല്ലൂർ യോഗത്തെ ചൊല്ലി തമിഴ്‌നാട്ടിൽ ടിവികെ – പോലീസ് തർക്കം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ടിവികെ അധ്യക്ഷൻ നടൻ വിജയ്‌യുടെ വെല്ലൂർ യോഗത്തെ ചൊല്ലി തമിഴ്‌നാട്ടിൽ ടിവികെ – പോലീസ് തർക്കം രൂക്ഷമാകുന്നു. വെല്ലൂരിൽ പാർട്ടി പരിപാടിക്ക് അനുമതി വൈകിച്ചുവെന്ന ടിവികെ നേതാക്കളുടെ ആരോപണം തള്ളി വെല്ലൂർ പോലീസ് രംഗത്തെത്തി. ഫെബ്രുവരി 23ലെ യോഗത്തിന് ടിവികെ അപേക്ഷ നൽകിയത് ഫെബ്രുവരി 18 നായിരുന്നുവെന്നും പരിശോധനകൾ പൂർത്തിയാക്കി ഫെബ്രുവരി 22 ന് അനുമതി നൽകിയിരുന്നുവെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

പോലീസ് കള്ളം പറയുന്നുവെന്ന് ടിവികെ നേതാക്കൾ കുറ്റപ്പെടുത്തി. ഫെബ്രുവരി 17 ന് വെല്ലൂരിലെ യോഗ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് ടിവികെ വെല്ലൂർ ജില്ലാ ഘടകം പുറത്തുവിട്ടത്. ഫെബ്രുവരി 18നാണ് തങ്ങൾ അപേക്ഷ നൽകിയതെങ്കിൽ അതിൻ്റെ തലേന്ന് പോലീസുകാർ യോഗ സ്ഥലത്ത് പരിശോധന നടത്താൻ കാരണമെന്തെന്നും ടിവികെ നേതാക്കൾ ചോദിക്കുന്നു. ഇന്നലെ നടന്ന വെല്ലൂരിലെ പരിപാടിയിൽ വിജയ് സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ടിവികെയുടെ പരിപാടികളും യോഗങ്ങളും തടയാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തമിഴ്‌നാട്ടിൽ താൻ മുഖ്യമന്ത്രിയായാൽ എല്ലാ ഗ്രാമത്തിലും എത്തുമെന്നും പ്രസംഗിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...