ടിവികെയിൽ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ ; വിജയ്‌യുടെ സത്യപ്രതിജ്ഞ ഏഴിനെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ടിവികെയിൽ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ. വിജയ്‌യുടെ സത്യപ്രതിജ്ഞ ഏഴിനെന്ന് സൂചന. സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ഗവർണർക്ക് ഇ-മെയിൽ അയച്ചെന്ന് വിവരം. തമിഴകത്ത് വൻ വിജയം നേടിയതിന് പിന്നാലെ ടിവികെ ആസ്ഥാനത്തെത്തി വിജയ്. നിയുക്ത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. സർക്കാർ രൂപീകരണത്തിന് രണ്ടാഴ്ചത്തെ സമയം ഗവർണറോട് വിജയ് ആവശ്യപ്പെട്ടിരുന്നു. വലിയ ഒറ്റകക്ഷിയായെങ്കിലും 118 സീറ്റുകളെന്ന കേവലഭൂരിപക്ഷത്തിലേയ്ക്ക് കഴിയാത്തതിനാൽ മറ്റു പാർട്ടികളെ കൂടെ കൂട്ടാനാണ് നീക്കം. വിവിധ പാർട്ടികളെ ഒപ്പം കൂട്ടി കേവലഭൂരിപക്ഷം തികയ്ക്കാനാണ് ടിവികെ ശ്രമം. പിന്തുണ തേടി വിജയ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കത്തയച്ചു. ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന് സിപിഐ വ്യക്തമാക്കി. അതേസമയം കനത്ത തോൽവി വിലയിരുത്താൻ ഡിഎംകെ സഖ്യം യോഗം ചേരും.

ഒട്ടും പ്രതീക്ഷിയ്ക്കാതെ ലഭിച്ച തിരിച്ചടിയുടെ ഞെട്ടലിലാണ് ഡിഎംകെ സഖ്യം. കൂട്ടിയും കിഴിച്ചും ദ്രാവിഡ മോഡൽ 2.0 യിലേയ്ക്ക് എത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എന്നാൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പരാജയപ്പെട്ടതാണ് ഡിഎംകെയ്ക്ക് ഏറ്റ വലിയ തിരിച്ചടി. 8795 വോട്ടുകൾക്കാണ് ടിവികെയുടെ വി എസ് ബാബുവിനോട് എം കെ സ്റ്റാലിൻ പരാജയപ്പെട്ടത്. ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യം, സ്പീക്കർ എം അപ്പാവു, മന്ത്രി പളനിവേൽ ത്യാഗരാജൻ തുടങ്ങി നിരവധി പ്രമുഖരും ഡിഎംകെ നിരയിൽ പരാജയപ്പെട്ടു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മന്ത്രിമാരായ ശേഖർബാബുവും കെ എൻ നെഹ്റുവും അനിതാ ആർ രാധാകൃഷ്ണനും വിജയിച്ചു കയറി. ഉറപ്പായും ഭരണത്തിലെത്തുമെന്ന് പ്രതീക്ഷിച്ച അണ്ണാ ഡിഎംകെ സഖ്യം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 27 സീറ്റുകളിൽ മത്സരിച്ച ബിജെപി വിജയിച്ചത് ഒരു സീറ്റിൽ മാത്രം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...