മൂന്നാം മുന്നണി സഖ്യം ഒരുക്കാൻ ടിവികെ ; ഡിഎംകെ വിട്ട പാർട്ടികൾക്കുള്ള ‘താങ്ക്സ് ഗിവിങ്’ യോഗം നാളെ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഡിഎംകെ സഖ്യത്തിൽ നിന്നു പുറത്തു വന്ന പാർട്ടികളെ ഒന്നിച്ചു ചേർത്തു പുതിയ സഖ്യമുണ്ടാക്കാനുള്ള തീരുമാനവുമായി ടിവികെ. ഇതിനായി നാളെ പ്രത്യേക യോഗം ചേരും. പാർട്ടിക്കുള്ള സഖ്യകക്ഷികളുടെ പിന്തുണ കൂടുതൽ ഉറപ്പിക്കുകയാണ് ‘താങ്ക്സ് ഗിവിങ്’ യോഗത്തിലൂടെ ടിവികെ ലക്ഷ്യമിടുന്നത്. ഡിഎംകെ സഖ്യകക്ഷികൾ ടിവികെക്കു പിന്തുണ നൽകാൻ താൻ മൗനാനുമതി നൽകിയെന്ന് എം.കെ.സ്റ്റാലിൻ അവകാശപ്പെട്ടതിനെ ലീഗും ഇടതുപാർട്ടികളും ഉൾപ്പെടെ തള്ളിയിരുന്നു. ഡിഎംകെയോട് അടുപ്പം നിലനിർത്തിയിരുന്ന കെ.സെൽവപെരുന്തകെയ്ക്ക് പകരം ടിവികെ സഖ്യത്തിനായി നീക്കങ്ങൾ നടത്തിയ മാണിക്കം ടഗോർ പിസിസി അധ്യക്ഷനായ ഉടനെയാണു യോഗമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച വൈകോയുടെ എംഡിഎംകെയും യോഗത്തിൽ പങ്കെടുക്കും. എൻഡിഎ വിട്ട ജി.കെ.വാസന്റെ തമിഴ് മാനില കോൺഗ്രസും ബി.ജോൺ പാണ്ഡ്യന്റെ തമിഴക മക്കൾ മുന്നേറ്റ കഴകവും യോഗത്തിലേക്ക് എത്തിയേക്കും. പുതിയ മുന്നണി രൂപീകരണ സാധ്യതയും യോഗത്തിൽ ചർച്ചയാകും.

ഡിഎംകെയുടെ അപ്രതീക്ഷിത തോൽവിക്കു പിന്നാലെ കോൺഗ്രസാണ് ടിവികെക്ക് ആദ്യം പിന്തുണ നൽകിയത്. തുടർന്നു മന്ത്രിസഭയിലും കോൺഗ്രസിനു ഇടം ലഭിച്ചു. പിന്നാലെ ടിവികെക്ക് പുറത്തുനിന്നു പിന്തുണ മാത്രമെന്നു പ്രഖ്യാപിച്ചിരുന്ന മുസ്‌ലിം ലീഗും വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ)യും ക്ഷണം സ്വീകരിച്ചു മന്ത്രിസഭയിൽ അംഗമായി. തുടർന്നു ഇടതുപാർട്ടികളായ സിപിഎം, സിപിഐ എന്നിവരും ടിവികെക്ക് പിന്തുണ അറിയിക്കുകയായിരുന്നു. ഇവരെയെല്ലാം ചേർന്നുള്ള മൂന്നാം മുന്നണിയാണു ടിവികെയുടെ ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...