ആശുപത്രിയിൽ പനി ബാധിച്ച് കിടക്കുന്ന ഭാര്യക്ക് ചായ വാങ്ങി മടങ്ങുമ്പോൾ പിക്കപ്പ് വാൻ ഇടിച്ചു ; വയോധികൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വാഴക്കുളം: തൊടുപുഴ വെങ്ങല്ലൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് വയോധികൻ മരിച്ചു. ആവോലി നടുക്കര പുലിമല സ്വദേശി ബെന്നി വർക്കി (62) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30ഓടെ തൊടുപുഴ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്ക് ചായ വാങ്ങി മടങ്ങുകയായിരുന്നു ബെന്നി. റോഡ് മുറിച്ച് കടക്കുന്നതിനിടെ തൊടുപുഴ ഭാഗത്ത് നിന്ന് മുവാറ്റുപുഴയിലേക്ക് വന്ന പിക്കപ്പ് വാൻ (KL 38 L 8817) ബെന്നിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബെന്നിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ 11.17-ഓടെ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഭാര്യ: റൂബി. മക്കൾ: ആഷ് (കാനഡ), അലീന (ദുബായ്). പിക്ക് അപ്പ് വാൻ ഡ്രൈവർക്കെതിരെ ബെന്നിയുടെ സഹോദരൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പിക്കപ്പ് വാൻ ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. വിദേശത്തുള്ള മക്കൾ നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...