തിരുവനന്തപുരം : തലസ്ഥാനത്ത് സമരക്കാരെ അടിച്ചൊതുക്കാന്‍ ഇറങ്ങിയ എസിപിക്ക് കോവിഡ്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന സമരങ്ങള്‍ നേരിടുന്നതില്‍ സജീവമായിരുന്നു എസിപി. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്.
കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് സമ്പര്‍ക്കമുണ്ട്. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് മുന്നില്‍ നിന്നും ഷാഫി പറമ്പലിനെയും ശബരിനാഥിനെയും അറസ്റ്റ് ചെയ്തത് ഇദ്ദേഹമാണ്. സമ്പര്‍ക്ക പട്ടികയില്‍ ഷാഫി, ശബരി, വി.വി.രാജേഷ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഓഫീസ് അടച്ചു.