ആദ്യകാല നടി കെ വി ശാന്തി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ആദ്യകാല നടി കെ വി ശാന്തി അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ തമിഴ്നാട് കോടമ്പാക്കത്തായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.

ഏറ്റുമാനൂര്‍ സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്പാക്കത്താണ് താമസം. 1953ല്‍ പുറത്തിറങ്ങിയ പൊന്‍കതിര്‍ ആണ് ആദ്യ ചിത്രം. അള്‍ത്താര, മായാവി, കറുത്തകൈ, കാട്ടുമല്ലിക, കാട്ടുമൈന,​ ദേവി കന്യാകുമാരി,​ നെല്ല്,​ ലേഡി ഡോക്ടര്‍,​ അദ്ധ്യാപിക തുടങ്ങി അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സത്യന്‍, പ്രേംനസീര്‍, മധു, ഷീല, എസ്.പി പിള്ള എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്,​ തെലുങ്ക്,​ കന്നട,​ ഹിന്ദി ചിത്രങ്ങളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 1975ല്‍ പുറത്തിറങ്ങിയ അക്കല്‍ദാമ,​ കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.

എസ് പി പിള്ളയാണ് ശാന്തിയെ സിനിമാ രംഗത്ത് എത്തിച്ചത്. അറിയപ്പെടുന്ന നര്‍ത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിര്‍മിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സജീവമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...