തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് 50 സീറ്റ് നേടി ഭരണം ഉറപ്പിച്ചു. എന്‍ഡിഎ 32 സീറ്റിലും യുഡിഎഫ് എട്ടു സീറ്റിലും വിജയിച്ചു.കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ വിജയമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്.
ജില്ലയിലെ 73 ഗ്രാമ പഞ്ചായത്തുകളില്‍ 34 എണ്ണത്തില്‍ എല്‍ഡിഎഫിനാണു ഭൂരിപക്ഷം. എട്ടിടത്ത് യുഡിഎഫിനും ഒരു പഞ്ചായത്തില്‍ എന്‍ഡിഎയ്ക്കും ഭൂരിപക്ഷമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫിനും ഒരു ബ്ലോക്കില്‍ യുഡിഎഫിനുമാണ് ഭൂരിപക്ഷം.
കേസുകളും വിവാദങ്ങളും ചര്‍ച്ചയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലുള്ള മേല്‍ക്കൈ നഷ്ടമാകാതിരുന്നത് മുന്നണിക്കും സര്‍ക്കാരിനും ആത്മവിശ്വാസമായി. മുനിസിപ്പാലിറ്റികളില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം നടത്താനായതു മാത്രമാണ് യുഡിഎഫിന് ആശ്വാസമായത്. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന നിലപാടായിരുന്നു ഇടതുമുന്നണിക്കും യുഡിഎഫിനും. അതിനാല്‍ തന്നെ ഫലം സിപിഎമ്മിന്‍റെയും ഇടതുമുന്നണിയുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.