തിരുവനന്തപുരം : കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ ഡി എഫും ബി ജെ പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡോടെ എല്‍ ഡി എഫ് മുന്നിട്ട് നിന്നെങ്കിലും ഇപ്പോള്‍ ബി ജെ പി ഒപ്പത്തിനൊപ്പം എന്ന നിലയിലാണ്. ഇനി എണ്ണാനിരിക്കുന്ന സീറ്റുകള്‍ ബി ജെ പി സിറ്റിംഗ് സീറ്റുകളാണെന്നത് മത്സരം കൂടുതല്‍ കടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അവസാന ഫല സൂചന പ്രകാരം 15 സീറ്റുകളില്‍ എല്‍ ഡി എഫും 14 സീറ്റുകളില്‍ ബി ജെ പിയും മുന്നിട്ട് നില്‍ക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് യു ഡി എഫ് ചുരുങ്ങുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കോര്‍പ്പറേഷനില്‍ കാണാനാവുന്നത്.
കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ ഡി എഫും ബി ജെ പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
RECENT NEWS
Advertisment