അക്വേറിയം ഗോഡൗണിലെ തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ട് മൂലമല്ല ; അഗ്നിരക്ഷാ സംവിധാനങ്ങളില്ലെന്നും കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വഴുതയ്ക്കാട് തീപിടിത്തമുണ്ടായ അക്വേറിയം ഗോഡൗണിൽ മതിയായ അഗ്നിരക്ഷാ സംവിധാനങ്ങളില്ല. കെട്ടിട ഉടമ തന്നെ ഇക്കാര്യം സമ്മതിച്ചു. അഗ്നിരക്ഷാ സംവിധാനങ്ങളില്ലാതെയാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനമെന്ന് ഫയര്‍ഫോഴ്സിന്‍റെ പരിശോധനയിലും കണ്ടെത്തി. തീപിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് അല്ലെന്നാണ് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്‍റെ കണ്ടെത്തൽ.

ഇന്നലെ വൈകീട്ട് തീപിടിത്തമുണ്ടായ അക്വേറിയം ഗോഡൗണിൽ തീ അണയ്ക്കുന്നതിന് വേണ്ടിയുള്ള ഉപകരണങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. തീപിടിത്തമുണ്ടായാൽ രക്ഷപ്പെടുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളുമില്ലായിരുന്നു. ഇതാണ് തീ ആളിപ്പടരാൻ ഇടയാക്കിയതെന്നാണ് ഫയര്‍ഫോഴ്സിന്‍റെ നിഗമനം.

തീപിടിത്തതിന് കാരണം ഷോര്‍ട് സര്‍ക്യൂട്ട് അല്ലെന്നാണ് സ്ഥലത്ത് പരിശോധന നടത്തിയ കെഎസ്ഇബി എഞ്ചിനിയര്‍മാര്‍ അടങ്ങുന്ന ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്‍റെ കണ്ടെത്തൽ. വെൽഡിംഗ് ജോലിക്കിടെയുണ്ടായ തീപ്പൊരിയിൽ നിന്ന് തീപടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വെൾഡിംഗിന് കെട്ടിട ഉടമ കെഎസ്ഇബിയിൽ നിന്ന് അനുമതി വാങ്ങിയില്ലെന്നും ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്‍റെ അന്വേഷണത്തിൽ വ്യക്തമായി.

അക്വാറിയും ഉടമയുടെ വീടിനും ഗേറ്റിനും ബുള്ളറ്റിനും കേടുപാടുണ്ടായി. തൊട്ടടുത്ത ഓടിട്ട വീട് ഭാഗികമായി കത്തിനശിച്ചു. സ്വര്‍ണാഭരണങ്ങൾ ഉൾപ്പെടെ നഷ്ടമായി. കെട്ടിടത്തിന് നഗരസഭയുടേയും ഫിഷറീസ് വകുപ്പിന്‍റേയും ലൈസൻസ് ഉണ്ട്. കെട്ടിട നമ്പര്‍ വാണിജ്യ ആവശ്യങ്ങൾക്കുള്ളതാണോയെന്ന കാര്യം പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു. കെട്ടിട ഉടമയ്ക്ക് അരക്കോടി രൂപയുടേയും അയൽവാസിക്ക് ഒരുകോടി രൂപയുടേയും നഷ്ടമാണുണ്ടായത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂൺ 20, 21 തീയതികളിൽ അവധിയില്ല

0
ന്യൂഡൽഹി : വരാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ തികച്ചും സുതാര്യവും കുറ്റമറ്റതുമായി...

പോലീസ് കോൺസ്റ്റബിളിനെക്കൊണ്ട് ‘വീട്ടുജോലികൾ ചെയ്യിച്ചു’ ; വിവാദത്തിന് പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
ഭുവനേശ്വര്‍: തന്റെ കീഴിലുള്ള പൊലീസ് കോണ്‍സ്റ്റബിളിനെ വീട്ടുജോലികള്‍ ചെയ്യിച്ചെന്ന ആരോപണത്തില്‍ ഐപിഎസ്...

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം തട്ടി ; ഭീഷണിപ്പെടുത്തിയത് പോലീസ് ജീപ്പിലെത്തി

0
ബെംഗളൂരു : ബെംഗളൂരുവിലെ മടിവാളയിൽ നാടകീയ സംഭവങ്ങൾക്കൊടുവിൽ മലയാളി യുവാക്കളിൽ നിന്ന്...

സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനും നന്ദി’ ; പൃഥ്വിരാജ്

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ഒന്നാം ബജറ്റിൽ മലയാള സിനിമയ്ക്ക്...