തിരുവനന്തപുരം : വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇടവ മാന്തറ കുഴക്കാട് വീട്ടിൽ ഷംസുദീന്റെ മകൻ അൻവർ [48] ആണ് മരിച്ചത്. വള്ളത്തിൽ അൻവറിനോടൊപ്പം കൂടെയുണ്ടായിരുന്ന അലോഷ്യസ്, ജബ്ബാർ, അർഷാദ് എന്നിവർക്ക് പരിക്കേറ്റു. ഇടവ വെറ്റകടയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. വള്ളത്തിൽ നിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ കടലിൽ പോവുകയും എൻജിൻ പൂർണമായി തകരുകയും ചെയ്തു. വള്ളത്തിനും വലക്കും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് .
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
RECENT NEWS
Advertisment