പത്തനംതിട്ട : പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് കേസില്‍ റോയിയുടെ ഭാര്യയെയും മക്കളെയും തിരുവനന്തപുരത്തെത്തിച്ചു തെളിവെടുപ്പ് നടത്തുന്നു. ഏനാത്ത് സി.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലുള്ള പ്രഭ തോമസ്, മക്കളായ ഡോ. റിനു മറിയം തോമസ്, റീബ മേരി തോമസ് എന്നിവരെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. വര്‍ഷങ്ങളായി പോപ്പുലര്‍ ഫിനാന്‍സിന്റെ ഹെഡ് ഓഫിസില്‍ ഉന്നത പദവികളില്‍ ജോലി ചെയ്തിരുന്നവര്‍ സ്ഥാപനം വിട്ട ശേഷം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പോപ്പുലറിന്റെ പതനത്തിനു പിന്നില്‍ ഇത്തരക്കാര്‍ പ്രവര്‍ത്തിച്ചതായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.
പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് ; റോയിയുടെ ഭാര്യയെയും മക്കളെയും തിരുവനന്തപുരത്തെത്തിച്ചു തെളിവെടുപ്പ് നടത്തുന്നു
RECENT NEWS
Advertisment