മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ടി.പി സെന്‍കുമാര്‍ നല്‍കിയ കേസിലെ നടപടികള്‍ പോലീസ് അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ടി.പി സെന്‍കുമാര്‍ നല്‍കിയ കേസിലെ നടപടികള്‍ പോലീസ് അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച 16 പേജുള്ള റിപ്പോര്‍ട്ട് വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഗൂഢാലോചന, കൈയ്യേറ്റം എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കില്ല. സംഭവത്തിന്റെ  ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ടി.പി സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദിനെ വിളിച്ചുവരുത്തുകയും ക്ഷോഭിക്കുകയും ചെയ്യുന്നത് തെളിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് അബദ്ധമായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ച്‌ റഷീദ് ചോദിച്ചതാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്. സെന്‍ കുമാറിനൊപ്പമുണ്ടായിരുന്നവര്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാനും പുറത്താക്കാനും ശ്രമിച്ചു. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് റഷീദിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞത്.

ജ​നു​വ​രി 16ന്​ ​തി​രു​വ​ന​ന്ത​പു​രം പ്ര​സ്​​ക്ല​ബി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെയായിരുന്നു സംഭവം. ത​ന്നെ ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നും അ​പ​മാ​നി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു​മായിരുന്നു സെ​ന്‍​കു​മാ​റിന്റെ  പ​രാ​തി​.  വാര്‍ത്താസമ്മേളനത്തിനിടെ കടവില്‍ റഷീദിനെ സെന്‍കുമാര്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ മദ്യപിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. പ​രാ​തി​യി​ല്‍ ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് കോ​ഓ​ഡി​നേ​റ്റി​ങ്​ എ​ഡി​റ്റ​ര്‍ പി.​ജി. സു​രേ​ഷ്​​കു​മാ​ര്‍, ക​ട​വി​ല്‍ റ​ഷീ​ദ്​ എ​ന്നി​വ​ര്‍​ക്കെ​തി​രെ കന്‍റോണ്‍മെന്‍റ് പോലീ​സാണ്​ കേ​സെ​ടു​ത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി ; സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും വരാതിരുന്ന 53 വയസുകാരൻ വീട്ടിൽ...

0
മുഹമ്മ: മോശമായി തന്നെ നോക്കിയെന്ന് പരാതിപ്പെട്ട മധ്യവയസ്‌കൻ വീട്ടിൽ മരിച്ച...

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

0
കണ്ണൂർ: ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്....

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...