തലസ്ഥാനത്ത് പോലീസിന്റെ തലപ്പത്ത് ആദ്യമായി വനിത ; ഡോ.ദിവ്യ വി.ഗോപിനാഥ് ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്തെ ആദ്യ വനിതാ ജില്ലാപോലീസ് മേധാവിയായി ഡോ.ദിവ്യ വി ഗോപിനാഥ് ചുമതലയേറ്റു. ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി (ഐ.സി.ടി) സൂപ്രണ്ട് സ്ഥാനത്ത് നിന്നാണ് പുതിയ നിയമനം. തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അത് അമര്‍ച്ചചെയ്യുക എന്നതായിരിക്കും ഡോ.ദിവ്യ വി ഗോപിനാഥിന്റെ ആദ്യ ലക്ഷ്യം. അതിന് പ്രാപ്തിയുള്ള ഉദ്യോഗസ്ഥയെയാണ് ജില്ലയ്ക്ക് കിട്ടയതെന്നാണ് വിലയിരുത്തല്‍. കടയ്ക്കാവൂര്‍ പോക്സോ കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത് ഡോ.ദിവ്യയുടെ അന്വേഷണമികവിന്റെ ഒരേടാണ്. കൂടത്തായി കേസ് അന്വേഷിച്ച സംഘത്തിലെ ഐ.ടി സെല്‍ എസ്.പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിയമലംഘനം നടത്തിയ കര്‍ണ്ണാടക മന്ത്രിയുമായി കൊമ്പുകോര്‍ത്തതിലൂടെ ക്രമസമാധാന പാലനത്തില്‍ തെല്ലും വിട്ടുവീഴ്ചയില്ലെന്ന് തെളിയിച്ചയാളാണ് തിരുവനന്തപുരം സ്വദേശിയായ ദിവ്യ. എം.ബി.ബി.എസ് കഴിഞ്ഞശേഷം 2010 ല്‍ ആദ്യ പരിശ്രമത്തില്‍ തന്നെ ഐ.പി.എസ് നേടി. കര്‍ണ്ണാടക കേഡറില്‍ ജോലി ലഭിച്ച ദിവ്യ ചിക്ക്ബല്ലപൂരിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുമഗുരു സിദ്ധ ഗംഗാശ്രമത്തില്‍ സ്വാമി ശിവകുമാറിന്റെ സംസ്കാര ചടങ്ങുകള്‍ക്കിടെ ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കുമ്പോള്‍ നിയന്ത്രണം തെറ്റിച്ച്‌ അവിടേക്കെത്തിയ ടൂറിസം മന്ത്രി മഹേഷിന്റെ വാഹനം കടത്തിവിടാന്‍ തയ്യാറാകാതിരുന്ന സംഭവത്തോടെയാണ് ദിവ്യ വി ഗോപിനാഥ് ദേശീയ ശ്രദ്ധയിലേക്കെത്തുന്നത്.

ക്ഷുഭിതനായി കാറില്‍ നിന്നിറങ്ങിയ മന്ത്രി ആക്രോശിച്ചെങ്കിലും താന്‍ ചെയ്തതാണ് ശരിയെന്ന നിലപാടിലായിരുന്നു ദിവ്യ. കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ കേരളത്തിലെത്തിയത്. ഐ.ടി സെല്‍ എസ്.പിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് കൂടത്തായി കേസിലെ അന്വേഷണത്തില്‍ പങ്കാളിയാകുന്നത്. ഇതിന് ശേഷം തിരുവനന്തപുരം ഡി.സി.പിയായി ചുമതലയേറ്റു. കൊവിഡ് സൂപ്പര്‍ സ്പ്രെഡ് മേഖലയായി പ്രഖ്യാപിച്ച പൂന്തുറയില്‍ ജനങ്ങള്‍ നിയമംലംഘിച്ച്‌ തടിച്ചുകൂടിയ അസാധാരണ സാഹചര്യത്തെ നിയന്ത്രിച്ച്‌ വലിയൊരു വിപത്തില്‍ നിന്ന് രക്ഷിച്ചത് അന്ന് ഡി.സി.പി യായിരുന്ന ഡോ.ദിവ്യയായിരുന്നു. ജനിച്ചത് കൊല്ലത്താണെങ്കിലും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. അതുകൊണ്ടുതന്നെ തലസ്ഥാന ജില്ലയെ നല്ല രീതിയില്‍ അറിയാവുന്ന ഡോ.ദിവ്യ വി ഗോപിനാഥിന്റെ കൈകളില്‍ ജില്ലയുടെ ക്രമസമാധാനം ഭദ്രമായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....