ഐക്യൂബ് സ്‍കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ച് വാഹന നിര്‍മാതാക്കളായ ടിവിഎസ്

For full experience, Download our mobile application:
Get it on Google Play

ഇരുചക്ര – മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഐക്യൂബ് സ്‍കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ടിവിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടിവിഎസിന്‍റെ ഉപഭോക്തൃ കേന്ദ്രീകൃതമായ സസ്റ്റൈനബിള്‍ ഫ്യൂച്ചര്‍ മൊബിലിറ്റി സൊലൂഷന്‍സ് അനുസൃതമായാണ് ഈ നടപടിയെന്നും കമ്പനി അറിയിച്ചു.

2023 മെയ് 20 വരെ ടിവിഎസ് ഐക്യൂബ് ബുക്ക് ചെയ്‍ത ഉപഭോക്താക്കള്‍ക്ക് ഫെയിം രണ്ട് സബ്‍സിഡി പുനരവലോകനത്തിന് ശേഷമുള്ള ചെലവ് ഭാരം ലഘൂകരിക്കുന്നതിന് കമ്പനി ഒരു ലോയല്‍റ്റി ബെനിഫിറ്റ് പ്രോഗ്രാം ലഭ്യമാക്കും. കൂടാതെ പുതിയ ഉപഭോക്താക്കള്‍ക്ക് 2023 ജൂണ്‍ ഒന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യുമ്പോള്‍ ഫെയിം രണ്ട് പുനരവലോകനത്തിന്‍റെ പൂര്‍ണ ഭാരം വഹിക്കാതെ തന്നെ പുതിയ വിലയില്‍ വാഹനം സ്വന്തമാക്കാനും കഴിയും. 2023 ജൂണ്‍ 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് അനുസൃതമായി 17,000 മുതല്‍ 22,000 രൂപയുടെ വരെ വര്‍ധനവാണ് ടിവിഎസ് ഐക്യൂബിനുണ്ടാവുക. 2023 മെയ് 20ന് മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് അധിക ലോയല്‍റ്റി ആനുകൂല്യവും നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...