കൊച്ചി : കളമശ്ശേരിയിൽ രാവിലെ നടക്കാനിറങ്ങിയ പന്ത്രണ്ട് പേർക്ക് തെരുവ്നായയുടെ കടിയേറ്റു. പന്ത്രണ്ട് പേരിൽ പത്ത് പേരും ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. ഇതിൽ ഒരാളുടെ കൈയുടെ പെരുവിരലിന്റെ നഖം ഉൾപ്പെടെയാണ് തെരുവുനായ കടിച്ചെടുത്തത്. മറ്റുള്ളവർക്കും മുറിവേറ്റിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ആഴത്തിലുള്ള മുറിവ് ഏറ്റിട്ടില്ല. എല്ലാവരെയും ഒരേ നായ തന്നെയാണ് ആക്രമിച്ചതെന്നാണ് കടിയേറ്റവർ പറയുന്നത്.
കളമശ്ശേരിയിൽ പന്ത്രണ്ട് പേർക്ക് തെരുവ്നായയുടെ കടിയേറ്റു
RECENT NEWS
Advertisment