‘വെരിഫൈഡ് ഓർഗനൈസേഷൻസ്’ സൗകര്യവുമായി ട്വിറ്റർ, സ്ഥാപനങ്ങളുടെ വെരിഫിക്കേഷന് ഇനി ചെലവേറും

For full experience, Download our mobile application:
Get it on Google Play

സ്ഥാപനങ്ങളുടെ വെരിഫിക്കേഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ പുതിയ സൗകര്യവുമായി ട്വിറ്റർ. സ്ഥാപനങ്ങൾക്കായി ഇത്തവണ ‘വെരിഫൈഡ് ഓർഗനൈസേഷൻസ്’ സൗകര്യമാണ് ട്വിറ്റർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ സംവിധാനം വഴി വിവിധ സ്ഥാപനങ്ങൾക്ക് സ്വയം തന്നെ അവരുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നതാണ്. എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും, ലാഭേതര സംഘടനകൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും വെരിഫൈഡ് ഓർഗനൈസേഷൻസ് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

സബ്സ്ക്രിപ്ഷൻ മുഖാന്തരമാണ് വെരിഫൈഡ് ഓർഗനൈസേഷൻസ് ഫീച്ചർ സ്ഥാപനങ്ങൾക്ക് ലഭിക്കുകയുള്ളൂ. വെരിഫൈഡ് ഓർഗനൈസേഷൻസിൽ അക്കൗണ്ട് തുടങ്ങിയ ശേഷം, സ്ഥാപനങ്ങൾക്ക് സബ്സ്ക്രിപ്ഷൻ എടുക്കാവുന്നതാണ്. വെരിഫൈഡ് ഓർഗനൈസേഷൻസ് സബ്സ്ക്രിപ്ഷന് പ്രതിമാസം 82,300 രൂപയാണ് ചെലവഴിക്കേണ്ടത്. കൂടാതെ, മറ്റ് അക്കൗണ്ടുകൾ അഫിലിയേറ്റ് ചെയ്യാൻ 4,120 രൂപ അധികം നൽകേണ്ടിവരും. വാണിജ്യ/ ലാഭേതര സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ സ്വർണ്ണ നിറത്തിലുള്ള വെരിഫിക്കേഷൻ ചെക്ക് മാർക്കും, ചതുര നിറത്തിലുള്ള അവതാറും ഉണ്ടാകും. അതേസമയം, സബ്സ്ക്രിപ്ഷൻ എടുക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് ചാര നിറത്തിലുള്ള ചെക്ക് മാർക്കും, വൃത്താകൃതിയിലുള്ള അവതാറുമാണ് ഉണ്ടായിരിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...