തിരുവല്ലയിൽ വീട്ടമ്മയെ തലക്കടിച്ചു കൊന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ വീട്ടമ്മയെ തലക്കടിച്ചു കൊന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. നിരണം സ്വദേശികളായ ചന്ദ്രൻ, രാജൻ എന്നിവരാണ് പിടിയിലായത്. അതിർത്തി തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് വീട്ടമ്മയ്ക്ക് തലക്കടിയേറ്റത്. നിരണം സ്വദേശിയായ ആറ്റുപറയിൽ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടയിലെ സംഘർഷത്തിൽ അടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം. ഏറെനാളായി രാധയുടെ ഭർത്താവ് വിജയനും ബന്ധുക്കളായ ചന്ദ്രനും രാജനും തമ്മിൽ വഴിയെ ചൊല്ലി അതിർത്തി തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഇരു കൂട്ടരും തമ്മിലുള്ള തർക്കം രൂക്ഷമായി.

വാക്കുതർക്കം സംഘർഷത്തിലേക്ക് കലാശിച്ചപ്പോൾ പിടിച്ചു മാറ്റാൻ എത്തിയതാണ് രാധ. ഇരുകൂട്ടരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിന് ഇടയിലാണ് രാധയ്ക്ക് അടിയേറ്റത്. ആക്രമണത്തിൽ രാധയുടെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഇടപെട്ട് ഉടനെ തന്നെ രാധയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് രാധ മരിച്ചത്. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...