സർക്കാരിന്റെ താത്കാലിക അഭയകേന്ദ്രത്തിൽ സ്ത്രീകളേയും വളണ്ടിയർമാരേയും ഉപദ്രവിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : സർക്കാരിന്റെ താത്കാലിക അഭയകേന്ദ്രത്തിൽ സ്ത്രീകളേയും വളണ്ടിയർമാരേയും ഉപദ്രവിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരേയും കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് പോലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിൽ ആശുപത്രി ക്യാമ്പസിൽ മതിയായ രേഖകളില്ലാതെ തങ്ങുന്ന 177 പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. രോഗികളും കൂട്ടിരിപ്പുകാരും നിരാലംബരും സാമൂഹ്യവിരുദ്ധരും എല്ലാം അടങ്ങുന്ന സംഘത്തെ കൊവിഡ് നീരീക്ഷണത്തിനായി വടക്കാഞ്ചേരി ബോയ്സ് സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി.

ഇതിൽ രണ്ടു പേരാണ് കഴിഞ്ഞ ദിവസം ക്യാമ്പിലുണ്ടായിരുന്ന സ്ത്രീകളെ ഉപദ്രവിച്ചത്. മറ്റ് അന്തേവാസികൾ നൽകിയ പരാതിയിൽ പട്ടാമ്പി സ്വദേശി പ്രസാദ്, തൃശ്ശൂർ ചേർപ്പ് സ്വദേശി ഷിജു എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ നേരത്തേ ഇത്തരം കേസുകളിൽ പെട്ടവരാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

ക്യാമ്പിലുള്ള മറ്റ് ചില ആളുകളും അക്രമണോത്സുകരായതായി റിപ്പോർട്ടുകളുണ്ട്. മയക്കുമരുന്നിന് അടിമകളായവാരണ് ഇത്തരത്തിൽ പെരുമാറുന്നതെന്നാണ് പോലീസ് കരുതുന്നത്. പരാതി കിട്ടുന്ന മുറയ്ക്ക് അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. മറ്റ് അംഗങ്ങളുടെ സുരക്ഷ പോലീസ് ഉറപ്പ് നൽകുമ്പോഴും സാമൂഹ്യ വിരുദ്ധരേയും മറ്റുള്ളവരേയും ഒരേ ക്യാമ്പിൽ പാർപ്പിച്ചതിൽ വിമർശനം ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...