മു​ൻ വൈ​രാ​ഗ്യം, ദ​മ്പ​തി​ക​ളെ വീ​ട്ടി​ല്‍ക്ക​യ​റി ആ​ക്ര​മി​ച്ചു ; കോട്ടയത്ത് ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: കാ​രാ​പ്പു​ഴ​യി​ല്‍ മു​ൻ വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ർ​ന്ന് ദ​മ്പ​തി​ക​ളെ വീ​ട്ടി​ല്‍ക്ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേർ പൊ​ലീ​സ് പിടിയിൽ. വേ​ളൂ​ര്‍ കാ​ര​പ്പു​ഴ പ​തി​നാ​റി​ല്‍ച്ചി​റ പു​ത്ത​ന്‍പു​ര​യി​ല്‍ ആ​ദ​ര്‍ശ്മോ​ന്‍ (22), വേ​ളൂ​ര്‍ കാ​രാ​പ്പു​ഴ പ​തി​നാ​റി​ല്‍ച്ചി​റ പു​ത്ത​ന്‍പു​ര​യി​ല്‍ ഗോ​കു​ല്‍ ശി​വ​പ്ര​സാ​ദ് (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം.

ഇ​രു​വ​രും ചേ​ര്‍ന്ന് കാ​രാ​പ്പു​ഴ പ​തി​നാ​റി​ല്‍ച്ചി​റ​യി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​മോ​ദി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​മോ​ദി​ന്റെ ക​യ്യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പൈ​പ്പ്‌​റേ​ഞ്ച് കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ടു ത​ട​സം പി​ടി​ക്കാ​ന്‍ ചെ​ന്ന പ്ര​മോ​ദി​ന്‍റെ ഭാ​ര്യ​യേ​യും ഇ​രു​വ​രും ചേ​ര്‍ന്ന് മ​ർ​ദ്ദി​ച്ചു. തു​ട​ര്‍ന്ന്, വീ​ട്ടി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ അ​ടി​ച്ചു ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ദമ്പതികൾ നൽകിയ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ വെ​സ്റ്റ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്രതികളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...