ഇന്ത്യക്കാരൻ ജിദ്ദയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

റിയാദ്: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇന്ത്യക്കാരൻ ജിദ്ദയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് എത്യോപ്യൻ പൗരന്മാർ അറസ്റ്റിലായി. ജാർഖണ്ഡ് സ്വദേശി വിജയ് കുമാർ മഹതോ (27) ആണ് കൊല്ലപ്പെട്ടത്. ഗിരിഡി ജില്ലയിലെ ദുധാപാനിയ ഗ്രാമ സ്വദേശിയായ വിജയ്, ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. ഒക്ടോബർ 16നാണ് സംഭവം നടന്നത്. ജിദ്ദ ഗവർണറേറ്റിലെ ഒരു മലയോര മേഖലയിൽ വെച്ച് നിരോധിത വസ്തുക്കൾ വാങ്ങിയതിനെ ചൊല്ലിയുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് ഇവർ വിജയിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റതിനെ തുടർന്ന് പരിക്കേറ്റ ഇദ്ദേഹത്തെ ആവശ്യമായ വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. പ്രാഥമിക അന്വേഷണത്തിൽ അറസ്റ്റിലായ എത്യോപ്യൻ പൗരന്മാർ നിരോധിത വസ്തുക്കളും മയക്കുമരുന്നുകളും വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊതു സുരക്ഷാ വിഭാഗം അറിയിച്ചു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും തുടർ അന്വേഷണങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ സ്ഥിരീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...