ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് മാൻ കൊമ്പുകൾ വില്‍പ്പന നടത്താൻ ശ്രമം ; രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വണ്ടൂർ: ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് വില്‍പ്പനയ്ക്കായി കൊണ്ട് വന്ന മാന്‍ കൊമ്പുകളുമായി രണ്ട് പേര്‍ പിടിയില്‍. നിലമ്പൂർ രാമൻകുത്ത് സ്വദേശി ചെറുതോടിക മുഹമ്മദാലി (34), അമരമ്പലം ചെറായി സ്വദേശി മലയിൽ ഹൗസിൽ ഉമ്മർ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വി എം സി ഹൈസ്ക്കൂളിന് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. കാറിന്‍റെ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു മാൻ കൊമ്പുകൾ. മാൻ കൊമ്പ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ എബ്രഹാം, വണ്ടൂര്‍ എസ് ഐ പി ശൈലേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഈ സംഘത്തെ കുറിച്ചും ചില ഏജന്‍റുമാരെ കുറിച്ചും സൂചന ലഭിച്ചത്.

തുടര്‍ന്ന്, കൂടുതല്‍ അന്വേഷണം നടത്തിയപ്പോൾ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇടനിലക്കാരായി ഇവരെ സമീപിക്കുന്നതായും ഇരുപത് ലക്ഷം രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമിക്കുന്നതായും വിവരം ലഭിച്ചു. തുടര്‍ന്ന്, മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വണ്ടൂര്‍ പോലീസും പെരിന്തല്‍മണ്ണ – നിലമ്പൂര്‍ ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. എസ് ഐ പി ശൈലേഷ്, എസ് ഐ കെ പ്രദീപ്, സി പി ഒ എം ജയേഷ്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡാന്‍സാഫ് സ്ക്വാഡ് എന്നിവർ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...