കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം ; രണ്ട്‌ പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍ : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം നടന്നത്. അപകടത്തില്‍ രണ്ട് കാറുകളും പൂര്‍ണ്ണമായി തകര്‍ന്നു. മഴയില്‍ വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണം എന്നാണ് കരുതുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടല്‍ പോലീസും കോന്നി ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.  ഒരുമാസം മുന്‍പ് കച്ചിയുമായി വന്ന ലോറി കാറില്‍ ഇടിച്ച് അച്ഛനും മകളും മരിച്ച അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. റോഡില്‍ വീണ ഓയിലും വാഹനത്തിന്റെ അവശിഷ്ടങ്ങളും ഫയര്‍ ഫോഴ്സ് വൃത്തിയാക്കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...