Friday, July 4, 2025 5:53 pm

രണ്ട് കമാന്‍ഡിംഗ് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു ; സ്ഥിരീകരണവുമായി ചൈന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തങ്ങളുടെ രണ്ട് കമാന്‍ഡിംഗ് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ആദ്യമായാണ് ഏറ്റുമുട്ടലില്‍ ചൈന മരണം സ്ഥിരീകരിക്കുന്നത്. നേരത്തെ ചൈനയുടെ കമാന്‍ഡിംഗ് ഓഫിസര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ചൈന സ്ഥിരീകരിച്ചിരുന്നില്ല. 20ല്‍ താഴെ ചൈനീസ് സൈനികരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പ്രമുഖ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു. 1979ന് ശേഷം ആദ്യമായാണ് ഏറ്റുമുട്ടലില്‍ ചൈനീസ് സൈനികര്‍ കൊല്ലപ്പെടുന്നത്.

ജൂണ്‍ 15നാണ് ഗാല്‍വാനില്‍ ഇരുവിഭാഗം സൈനികരും നേര്‍ക്കുനേര്‍ വരുന്നതും സംഘര്‍ഷമുണ്ടാകുന്നതും. സംഘര്‍ഷത്തില്‍ കമാന്‍ഡിംഗ് ഓഫിസര്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് എത്രപേര്‍ കൊല്ലപ്പെട്ടെന്ന് ചൈന പുറത്തുവിട്ടിരുന്നില്ല. 35ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 40ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വികെ സിംഗും പറഞ്ഞിരുന്നു.

കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ് മേഖലയില്‍ ചൈന കടന്നുകയറിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. കടന്നുകയറിയ ഭാഗത്തുനിന്ന് ചൈനീസ് സൈന്യം പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ പ്രശ്‌ന പരിഹാരത്തിനായി നയതന്ത്ര ഇടപെടല്‍ തുടരുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കിയിൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

0
ഇടുക്കി: ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി....

തോന്നിയ സ്ഥലത്ത് ഓട്ടോ പാർക്ക്‌ ചെയ്ത് പിന്നീട് സ്റ്റാൻഡിന്റെ അവകാശം ഉന്നയിക്കുവാൻ നിയമം അനുവദിക്കുന്നില്ല

0
ലോണെടുത്തു പണിത കടമുറി കെട്ടിടമാണ്. വാടകയ്ക്ക് കൊടുക്കുവാൻ തീരുമാനിച്ചപ്പോഴാണ് കടകളുടെ മുൻവശത്ത്...

എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍

0
അഹമ്മദാബാദ്: എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍. നഷ്ടപരിഹാര...

അമ്പലപ്പുഴ പൊടിയാടി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമില്ല – എടത്വ വികസന സമിതിയുടെ പ്രതിഷേധ സമരം...

0
എടത്വ : അമ്പലപ്പുഴ പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട്...