കർണാടകയിൽ മന്ത്രിയുടെ കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് ; യെദ്യൂരപ്പയുടെ ഓഫീസ് അടച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കർണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ഡി.കെ സുധാകറിന്റെ ഭാര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പിതാവിന്  കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മറ്റു കുടുംബാംഗങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. മന്ത്രിയുടേയും രണ്ട് ആൺമക്കളുടേയും കൊവിഡ് പരിശോധന ഫലം നെ​ഗറ്റീവാണ്. 82 വയസുള്ള മന്ത്രിയുടെ പിതാവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിചാരകനിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഇതോടൊപ്പം കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഓഫീസ് താല്‍കാലികമായി അടച്ചു. ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭർത്താവായ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഓഫീസ് ഇന്ന് അണുനശീകരണം നടത്തും. കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന്റെ  ബെംഗളൂരുവിലെ വീടും രോഗിയുടെ സമ്പർക്കത്തെ തുട‍ർന്ന് അടച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 36 പോലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. ക്വാറൈൻ്റെൻ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. കർണാടകത്തില്‍ ഇതുവരെ 8281 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...