കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് പഞ്ചായത്ത്‌ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. തണ്ണിത്തോട് പഞ്ചായത്ത്‌ സ്റ്റേഡിയവും ഏനാദിമംഗലം പഞ്ചായത്ത്‌ സ്റ്റേഡിയവും ആണ് നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുന്നത്. പ്രവർത്തിയുടെ 50% തുക സംസ്‌ഥാന സർക്കാരും 50% തുക എം എൽ എ ഫണ്ടിൽ നിന്നും വിനിയോഗിക്കും. ഒരു സ്റ്റേഡിയത്തിന് ഒരു കോടി രൂപ വീതമാണ് അനുവദിക്കുന്നത്. സംസ്‌ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന് എം എൽ എ നേരിട്ട് നൽകിയ നിവേദനത്തെ തുടർന്നാണ് ശോച്യാവസ്ഥയിലായിരുന്ന സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിനായി തുക അനുവദിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ കീഴിൽ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് (S.K.F) പ്രവർത്തിയുടെ നിർവഹണ ചുമതല. പ്രവർത്തി വേഗത്തിൽ നടപ്പിലാക്കുവാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് പ്രദേശത്തെ ജനപ്രതിനിധികളുടെയും കായിക താരങ്ങളുടെയും നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഒരു സ്റ്റേഡിയത്തിനു ഒരു കോടി രൂപയിൽ അധികരിക്കാതെ പ്രവർത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംവദിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തു ; അന്വേഷണത്തിന് ഉത്തരവ്

0
അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം...