പത്തനംതിട്ട: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പത്തനംതിട്ട, സ്‌നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ക്രഷെകളിലെ ബാലസേവികമാര്‍, ആയമാര്‍ എന്നിവരെ പങ്കെടുപ്പിച്ചുള്ള ദ്വിദിന ശില്‍പ്പശാല നവമി ഹാളില്‍ തുടങ്ങി. ജില്ല വനിത ശിശുക്ഷേമ ഓഫീസര്‍ വി. അബ്ദുല്‍ ബാരി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ ശില്‍പ്പശാലയില്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ആദില എസ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ല പ്രോഗ്രാംമാനേജര്‍ പി.ആര്‍.അനുപ, ശിശുക്ഷേമ സമിതി ജില്ല ജോയിന്റ് സെകട്ടറി സലിം പി. ചാക്കോ, ട്രഷറാര്‍ എ.ജി ദീപു, എസ്. മീരാസാഹിബ്, സവിത വി. പ്രൊവൈഡര്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് എന്നിവര്‍ പ്രസംഗിച്ചു.
‘ക്രഷെകളും ശൈശവ കാല വിദ്യാഭ്യാസവും’ എന്ന വിഷയത്തെപ്പറ്റി ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് അജിത് കുമാര്‍ ആറും, കുടുംബശ്രീ ജില്ലാ മിഷന്‍ കൗണ്‍സിലര്‍ ട്രീസാ എസ്. ജെയിംസ് കൗണ്‍സിലിംഗ് ക്ലാസ്സും, ശിശുക്ഷേമസമിതി ജില്ല എക്‌സിക്യൂട്ടിവ് അംഗം സുമാ നരേന്ദ്ര ‘കുട്ടികളും ആക്ഷനും ‘ എന്ന വിഷയത്തെപ്പറ്റിയും ക്ലാസെടുത്തു. ജൂലൈ 28ന് രാവിലെ പത്തിന് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല റീഹാബിലിയേഷന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ആര്‍. ജെ ധനേഷ് കുമാര്‍ ‘ ശിശുക്കളും വികാസവും ‘ എന്ന വിഷയത്തെപ്പറ്റിയും, മോണ്ടിസോറി ട്രെയിനര്‍ അശ്വതി ദാസ് ‘ സമഗ്രശിശു വികസനത്തിന്റെ വശങ്ങള്‍ ‘ എന്ന വിഷയത്തെപ്പറ്റിയും ക്ലാസെടുക്കും. ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കലും ആക്ഷന്‍ പ്ലാന്‍ അവതരണവും നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി ഉദ്ഘാടനം ചെയ്യും.