മുംബൈ ഫിലിംസിറ്റിയില്‍ വീണ്ടും പുലിയിറങ്ങി

For full experience, Download our mobile application:
Get it on Google Play

മുംബൈ : സീരിയല്‍ ചിത്രീകരണം നടക്കുന്നതിനിടെ മുംബൈയിലെ ഗൊരേഗാവ് ഫിലിംസിറ്റിയില്‍ പുലിയിറങ്ങി. കുഞ്ഞും ഒപ്പമുണ്ടായിരുന്നു. പത്ത് ദിവസത്തിനിടെ ഇത് നാലാം തവണയാണ് ഫിലിംസിറ്റിയില്‍ പുലിയിറങ്ങുന്നത്. ഭയന്നുപോയ ചലച്ചിത്ര പ്രവര്‍ത്തകര്‍ വേഗത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു. ബുധനാഴ്ച മറാത്തി സീരിയലിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു പുലിയെത്തിയത്. സംഭവ സമയത്ത് ഇരുന്നൂറോളം ആളുകള്‍ സെറ്റിലുണ്ടായിരുന്നുവെന്നും ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനാ നേതാവ് സുരേഷ് ശ്യാംലാല്‍ ഗുപ്ത വ്യക്തമാക്കി. ഒരാഴ്ചക്കിടെ ഇത് മൂന്നാമത്തെ തവണയാണ് പുലിയിറങ്ങുന്നതെന്നും സര്‍ക്കാര്‍ ഇത് തടയാന്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഷൂട്ടിങ് സമയത്ത് വന്യജീവികള്‍ കടന്നുവരുന്നതില്‍ നിന്നും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന് സമീപത്തായാണ് ഗൊരേഗാവ് ഫിലിംസിറ്റി സ്ഥിതി ചെയ്യുന്നത്. ഷൂട്ടിങിനിടയില്‍ പുലി സെറ്റിലേക്ക് എത്തുന്നത് പതിവായതോടെ നടീനടന്‍മാരടക്കം ആശങ്കയിലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...