ദ്വിദിന ശില്‍പ്പശാല തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പത്തനംതിട്ട, സ്‌നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ ക്രഷെകളിലെ ബാലസേവികമാര്‍, ആയമാര്‍ എന്നിവരെ പങ്കെടുപ്പിച്ചുള്ള ദ്വിദിന ശില്‍പ്പശാല നവമി ഹാളില്‍ തുടങ്ങി. ജില്ല വനിത ശിശുക്ഷേമ ഓഫീസര്‍ വി. അബ്ദുല്‍ ബാരി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ ശില്‍പ്പശാലയില്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ആദില എസ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ല പ്രോഗ്രാംമാനേജര്‍ പി.ആര്‍.അനുപ, ശിശുക്ഷേമ സമിതി ജില്ല ജോയിന്റ് സെകട്ടറി സലിം പി. ചാക്കോ, ട്രഷറാര്‍ എ.ജി ദീപു, എസ്. മീരാസാഹിബ്, സവിത വി. പ്രൊവൈഡര്‍ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് എന്നിവര്‍ പ്രസംഗിച്ചു.

‘ക്രഷെകളും ശൈശവ കാല വിദ്യാഭ്യാസവും’ എന്ന വിഷയത്തെപ്പറ്റി ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് അജിത് കുമാര്‍ ആറും, കുടുംബശ്രീ ജില്ലാ മിഷന്‍ കൗണ്‍സിലര്‍ ട്രീസാ എസ്. ജെയിംസ് കൗണ്‍സിലിംഗ് ക്ലാസ്സും, ശിശുക്ഷേമസമിതി ജില്ല എക്‌സിക്യൂട്ടിവ് അംഗം സുമാ നരേന്ദ്ര ‘കുട്ടികളും ആക്ഷനും ‘ എന്ന വിഷയത്തെപ്പറ്റിയും ക്ലാസെടുത്തു. ജൂലൈ 28ന് രാവിലെ പത്തിന് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല റീഹാബിലിയേഷന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ആര്‍. ജെ ധനേഷ് കുമാര്‍ ‘ ശിശുക്കളും വികാസവും ‘ എന്ന വിഷയത്തെപ്പറ്റിയും, മോണ്ടിസോറി ട്രെയിനര്‍ അശ്വതി ദാസ് ‘ സമഗ്രശിശു വികസനത്തിന്റെ വശങ്ങള്‍ ‘ എന്ന വിഷയത്തെപ്പറ്റിയും ക്ലാസെടുക്കും. ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കലും ആക്ഷന്‍ പ്ലാന്‍ അവതരണവും നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ ദാമോദര മേനോന്റേതെന്ന് കേരള പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര...

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം

0
കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം....

ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

0
തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി...

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...