കൊച്ചി : സിറോ മലബാർ സഭ പ്രത്യേക സിനഡ് അവസാനിച്ച് രണ്ട് ദിവസമായിട്ടും സിനഡ് തീരുമാനങ്ങൾ പുറത്തുവിട്ടില്ല.ബുധനാഴ്ച വൈകിട്ട് 7 മണിക്കാണ് ഓൺലൈനായി ചേർന്ന സിനഡ് അവസാനിച്ചത്.14ന് ചേർന്ന യോഗത്തിൽ ഏകീകൃത കുർബാന വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് സീനഡ് വീണ്ടും ചേർന്നത് . ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ സിനഡിൽ രൂപപ്പെട്ടു എന്നാണ് വിവരം.ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട സർക്കുലറിൽ 5 ബിഷപ്പുമാർ യോഗത്തിൽ വിയോജിപ്പ് അറിയിച്ചിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികർക്കെതിരെ കടുത്ത നടപടികൾ പാടില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതാ അംഗങ്ങളായ ഈ അഞ്ചുപേർ ആവശ്യപ്പെട്ടു. മെത്രാന്മാരായ മാർ എഫ്രേം നരിക്കുളം, മാർ ജോസ് ചിറ്റൂപറമ്പിൽ,മാർ ജോസ് പുത്തൻവീട്ടിൽ, മാർ കുര്യാക്കോസ് ഭരണി കുളങ്ങര, സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവരാണ് വിയോജന കത്ത് കൈമാറിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























