കെഎസ്ആര്‍ടിസി ബസിൽ പാമ്പിനെ കൊണ്ടുവന്ന രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ പാമ്പിനെ കൊണ്ടുവന്നതിന് രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. ഡ്രൈവർ ജീവൻ ജോൺസൺ, കണ്ടക്ടർ സി.പി ബാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബെംഗളുരു-തിരുവനന്തപുരം ബസിൽ കഴിഞ്ഞ 21 നാണ് പാമ്പിനെ കൊണ്ടുവന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കൈവശം പാമ്പിനെ കൊടുത്തുവിടുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ബസിനെ പിന്തുടര്‍ന്ന വിജിലന്‍സ് പാമ്പിനെ ഉടമസ്ഥന് കൈമാറുന്ന സമയത്ത് തൈക്കാട് വെച്ചാണ് പിടികൂടുന്നത്. മദ്യം കടത്തുന്നു എന്ന വിവരമാണ് വിജിലന്‍സ് വിഭാഗത്തിന് ലഭിച്ചത്. പോലീസിന്‍റെ സാന്നിധ്യത്തില്‍ പാഴ്സല്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും...

മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി

0
തിരുവനന്തപുരം: സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി. സ്റ്റേറ്റ് ടാക്സ്...

ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍

0
തിരുവനന്തപുരം: ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെബി...