ഒമാനിലെ സൊഹാറിൽ രണ്ട് ഡ്രോണുകൾ തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മസ്കത്ത്: ഒമാനിലെ സൊഹാറിൽ രണ്ട് ഡ്രോണുകൾ തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. തകർന്നു വീണ ഡ്രോണുകളിൽ ഒന്ന് സൊഹാർ ഇൻഡസ്ട്രിയൽ ഏരിയയിലാണ് പതിച്ചത്. ഇതിന്റെ ആഘാതത്തിലാണ് രണ്ട് പ്രവാസികളും മരിച്ചത്. ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ടാമത്തെ ഡ്രോൺ സൊഹാറിൽർ വിലായത്തിലെ തന്നെ ജനവാസമില്ലാത്ത തുറസ്സായ സ്ഥലത്താണ്. ഇവിടെ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല.

വിവരമറിഞ്ഞയുടൻ തന്നെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഡ്രോണുകൾ എവിടെ നിന്ന് വന്നതാണെന്നും അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടന്നുവരികയാണ്. അനാവശ്യമായ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അപകടസ്ഥലത്തെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കരുതെന്നും ഒമാൻ സുരക്ഷാ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...