ആറു മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ ; വിയ്യാറയലിനെ തകര്‍ത്ത് ബാഴ്‌സലോണ

For full experience, Download our mobile application:
Get it on Google Play

മാഡ്രിഡ് : സ്പാനിഷ് ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി ബാഴ്സലോണ. ഈ സീസണിൽ ഇതാദ്യമായാണ് ബാഴ്സ തുടർച്ചയായ രണ്ടു മത്സരങ്ങൾ ജയിച്ചുകയറുന്നത്. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബാഴ്സ മറികടന്നത്. വിയ്യാറയലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അവസാന ആറു മിനിറ്റിനുള്ളിൽ നേടിയ രണ്ടു ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്.

48 -ാം മിനിറ്റിൽ ഫ്രാങ്കി ഡിയോങ്ങിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. 76 -ാം മിനിറ്റിൽ സാമുവൽ ചുക്വുസെയിലൂടെ വിയ്യാറയൽ സമനില പിടിച്ചു. ഗ്രോയെൻവെൽഡിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിൽ 88 -ാം മിനിറ്റിൽ മെംഫിസ് ഡീപേയിലൂടെ ബാഴ്സ മുന്നിലെത്തി. വിയ്യാറയൽ പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ. തുടർന്ന് ഇൻജുറി ടൈമിൽ ബാഴ്സയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയും ചെയ്തു. കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫിലിപ്പെ കുടീഞ്ഞ്യോ ബാഴ്സയ്ക്ക് വിജയവും സമ്മാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

കുവൈത്തിൽ കസ്റ്റംസ് പിടികൂടിയത് അഞ്ഞൂറോളം ലഹരി ഗുളികകൾ

0
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...