യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം ; പ്രതിപിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വകാര്യ ബസില്‍ ഒപ്പം യാത്രചെയ്ത യുവതിയെ ശല്യംചെയ്തത് കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയ യുവാവിനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ചോറ്റാനിക്കര നാഗപ്പടി കോളനിയില്‍ മലയപ്പറമ്പ് വീട്ടില്‍ സുനില്‍കുമാറിനാണ് (38) കുത്തേറ്റത്. കഴുത്തിനും നെഞ്ചിനും പരിക്കേറ്റ ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പനങ്ങാട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ അനില്‍കുമാറിനെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പോലീസിന് കൈമാറി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

സുനില്‍ എറണാകുളത്തുനിന്ന് തൃപ്പൂണിത്തുറയിലേക്ക് യാത്രചെയ്യുന്നതിനിടെ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. യുവതിയെ ഉപദ്രവിക്കുന്ന വിവരം കണ്ടക്ടറെ അറിയിച്ചതോടെ സുനിലും അനില്‍കുമാറും തമ്മില്‍ വാക്കുതര്‍ക്കമായി. ബസ് ജീവനക്കാര്‍ ഇരുവരെയും വൈറ്റില ഹബ്ബില്‍ ഇറക്കിവിട്ടു. ഇതിനിടെ അനില്‍കുമാര്‍ സുനിലിനെ കത്തി ഉപയോഗിച്ച്‌ കുത്തി വീഴ്ത്തുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വൈറ്റില ഹബ്ബിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് മരട് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍, കടവന്ത്ര, പനങ്ങാട് സ്റ്റേഷനുകളില്‍ മയക്കുമരുന്ന്, അടിപിടി പോലീസ് സ്റ്റേഷന്‍ ആക്രമണമടക്കം നിരവധി കേസുകളുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...