ആയുർവേദ ചികിത്സക്കെത്തിയ യുവാവ് സ്ഥാപനത്തിലെ ജീവനക്കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തി ; രണ്ടു പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ആയുർവേദ ചികിത്സക്കെത്തിയ ആള്‍ സ്ഥാപനത്തിലെ ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചികിത്സയ്ക്കെത്തിയ താനൂർ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കൽ ഫർഹാബ്(35) ലൈംഗിക അതിക്രമത്തിന് സഹായം ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരൻ കൊപ്പം സ്വദേശി കുന്നക്കാട്ടിൽ കുമാരൻ(54) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

വൈകിട്ട് സ്ഥാപനത്തിലെത്തിയ പ്രതി ചികിത്സ മുറിയിൽ വച്ച് ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവസമയം പ്രതിയെ പിടികൂടാനോ വിവരം പോലീസിൽ അറിയിക്കാനോ സ്ഥാപനത്തിലുണ്ടായിരുന്ന സഹ ജീവനക്കാരനായ കുമാരൻ തയ്യാറായില്ല. തിരൂർ സി.ഐ ജിജോ എം.ജെ എസ്.ഐ പ്രദീപ് കുമാർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ പ്രമോദ്, സീനിയർ സി.പി.ഒ രാജേഷ് സി.പി.ഒ മാരായ ഉദയൻ, ഉണ്ണിക്കുട്ടൻ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...