മലേഷ്യയിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; പത്ത് പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

സിങ്കപ്പൂർ: മലേഷ്യയിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച രാവിലെ 9.32 ഓടെ ലുമുട്ട് നേവൽ ബേസിലായിരുന്നു അപകടം നടന്നത്. റോയൽ മലേഷ്യൻ നേവി പരേഡിന് വേണ്ടി ഹെലികോപ്റ്ററുകൾ റിഹേഴ്‌സൽ നടത്തുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്നു 10 ജീവനക്കാരുടെയും മരണം നാവികസേന സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ ലുമുട്ട് ആർമി ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.

അപകടത്തിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിന്‍റെ കാരണം അന്വേഷിക്കാൻ സമിതി രൂപീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒരു ഹെലികോപ്ടറില്‍ ഏഴുപേരും മറ്റൊന്നില്‍ മൂന്നുപേരുമായിരുന്നു ഉണ്ടായിരുന്നത്. ഒരു ഹെലിക്പോറ്റര്‍ തകര്‍ന്ന് സമീപത്തെ നീന്തല്‍കുളത്തിലാണ് വീണത്. മാർച്ചിൽ മലേഷ്യൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെ മലേഷ്യയിലെ ആംഗ്സ ദ്വീപിന് സമീപം കടലിൽ തകർന്നു വീണിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രാദേശിക നേതാക്കളും കുടുങ്ങുമെന്ന് പ്രവീൺകുമാർ

0
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി...

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി

0
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി....

പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ്...

0
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...