Saturday, May 18, 2024 8:47 am

ചൈനയിൽ ആഫ്രിക്കൻ തൊഴിലാളികളെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ്: ചൈനയിൽ ആഫ്രിക്കൻ തൊഴിലാളികളെ ചാട്ടവാറ് കൊണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡോം ലൂക്രെ എന്ന മാധ്യമ പ്രവർത്തകനാണ് സാമൂഹ്യ മാധ്യമമായ എക്സിൽ വീഡിയോ പങ്കുവെച്ചത്. ട്രക്കിലോ മറ്റോ നിലത്തിരിക്കുന്ന തൊഴിലാളികളെ മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ജീവനക്കാർ ഒരു കണ്ടെയ്നർ പോലെ തോന്നിക്കുന്ന സ്ഥലത്ത് ഇരിക്കുകയും ചൈനക്കാരൻ അവരെ ശകാരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് അയാൾ ഒരു വടി പുറത്തെടുത്ത് തൊഴിലാളികളെ നിഷ്കരുണം മർദ്ദിക്കുകയായിരുന്നു. അടിയേൽക്കാതിരിക്കാൻ തലയിൽ കൈവെച്ച് കൊണ്ടാണ് തൊഴിലാളികൾ ഇരിക്കുന്നത്. അതേസമയം, 12 മില്യൻ കാഴ്ച്ചക്കാരാണ് ഈ വീഡിയോയ്ക്കുള്ളത്. പെട്ടെന്ന് തന്നെ ഈ വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയായിരുന്നു. അടിമത്തത്തിനെതിരെ രൂക്ഷമായ വിമർശനമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്.

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ വാർത്താ ഏജൻസിയായ എഎൻഐ ആഫ്രിക്കൻ തൊഴിലാളികളോട് ചൈനീസ് പ്രോജക്ട് മാനേജർമാർ മോശമായി പെരുമാറുന്നത് എടുത്തുകാട്ടുന്ന ഒരു റിപ്പോർട്ട് പുറത്തു കൊണ്ടുവന്നിരുന്നു. ആഫ്രിക്കയിലെ പ്രാദേശിക തൊഴിലാളികൾ ദുരുപയോഗം ചെയ്യപ്പെടുകയും മോശമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയും കരാർ ശമ്പളത്തിന് താഴെയുള്ള വേതനമാണ് ഇവർക്ക് നൽകുകയും ചെയ്യുന്നത്.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം : എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

0
കൽപറ്റ: മുട്ടിൽ മരംമുറിക്കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല...

ദക്ഷിണേന്ത്യക്കാരെയും ഉത്തരേന്ത്യക്കാരെയും വിഭജിക്കാന്‍ ശ്രമിക്കുന്നു ; മോദി വിഷം ചീറ്റുന്നുവെന്ന് സിദ്ധരാമയ്യ

0
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദക്ഷിണേന്ത്യക്കാരെയും...

ബെംഗളൂരു – മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവാകുന്നു ; പിന്നാലെ എ.ഐ....

0
കർണാടക: ബെംഗളൂരു - മൈസൂരു പാതയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പതിവായതിനെത്തുടര്‍ന്ന്...

നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് അപകടം ; എട്ട് പേർ മരിച്ചു

0
നൂഹ്: ഹരിയാനയിലെ നൂഹിൽ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച്...