വളഞ്ഞവഴിയിൽ അതിരൂക്ഷമായ കടലാക്രമണത്തിൽ രണ്ട് വീടുകൾ തകർന്നു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: വളഞ്ഞവഴിയിൽ അതിരൂക്ഷമായ കടലാക്രമണത്തിൽ രണ്ട് വീടുകൾ തകർന്നു. നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലുമായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാർഡ് പുതുവൽ സുരേന്ദ്രൻ, അശോകൻ എന്നിവരുടെ വീടുകളാണ് തകർന്നത്. രണ്ട് ദിവസങ്ങളിലായി ഉണ്ടായിരുന്ന കടലാക്രമണം ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. സുനാമി പദ്ധതിയിൽ ലഭിച്ച വീടുകളാണ് കടലെടുത്തത്. തകർന്ന വീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ ഇവർ അയൽപക്കത്തെ വീടുകളിലേക്ക് മാറ്റി. രണ്ട് കുടുംബങ്ങളിലായി കുട്ടികളുൾപ്പെടെ 9 പേരാണുള്ളത്. വീട് തകർന്നതോടെ ഇനി എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കപ്പെട്ടിരിക്കുകയാണ് ഇവർ.

കടലാക്രമണത്തെ ചെറുക്കാനായി കോടികൾ ചെലവഴിച്ചു നിർമിച്ച ടെട്രാപോഡുകൾക്ക് മുകളിലൂടെ ആഞ്ഞടിച്ച തിരമാലകളാണ് വീടുകൾ തകർത്തത്. കടൽഭിത്തി നിർമിക്കാമെന്ന പ്രഖ്യാപനമല്ലാതെ ഒരു കല്ല് പോലും തീര സംരക്ഷണത്തിനായി ഇവിടെ ഇറക്കിയിട്ടില്ലെന്നാണ് പ്രദേശ വാസികൾ പറയുന്നത്. നിരവധി വീടുകൾ ഇപ്പോഴും തകർച്ചാ ഭീഷണിയിലാണ്. വീട് സംരക്ഷിക്കാൻ ചാക്കുകളിൽ മണ്ണ് നിറച്ച് തീരത്ത് സ്ഥാപിക്കുകയാണ് ഇവർ. എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് തീര സംരക്ഷണത്തിനായി യാതൊരു നടപടിയുമുണ്ടായിട്ടില്ല. കടൽ ഭിത്തിയും പുലിമുട്ടും നിർമിക്കാനായി ടെണ്ടർ ക്ഷണിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും തീര സംരക്ഷണം യാഥാർത്ഥ്യമാകാതെ വന്നതാണ് ഈ വീടുകൾ തകരാൻ കാരണമായത്. കടൽ ഇനിയും ശക്തി പ്രാപിച്ചാൽ കൂടുതൽ വീടുകൾ കടലെടുക്കാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...