വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സാംഭവം ; രണ്ട്‌ മുസ്ലിംലീഗ് പ്രവർത്തകർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരൂർ : തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച രണ്ട്‌ മുസ്ലിംലീഗ് പ്രവർത്തകരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ​യൂത്ത് ലീഗ് പെരുന്തല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കൾ പടി മച്ചിങ്ങൽ റാഫി, ലീഗ് പ്രവർത്തകൻ പെരുന്തല്ലൂർ വാൽപറമ്പിൽ ഷുഹൈബ് എന്നിവരെയാണ് തിരൂർ എസ്എച്ച്ഒ അനിൽകുമാർ ടി മേപ്പള്ളി അറസ്റ്റു ചെയ്തത്. ആടിന്റെ തലയറുത്ത് പരസ്യമായി പ്രദർശിപ്പിച്ചതിന് മൃഗങ്ങളോടുഉള ക്രൂരത നിയമത്തിലും ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്‌ ഐടി ആക്റ്റ് പ്രകാരവുമാണ് കേസ്‌.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർ മൃഗത്തോട് ക്രൂരത കാട്ടിയത്. തവനൂർ മണ്ഡലത്തിൽപ്പെട്ട തൃപ്രങ്ങോട് പെരുന്നല്ലൂർ അങ്ങാടിയിലാണ് സംഭവം. എൽഡിഎഫ് സ്ഥാനാർഥി കെടി ജലീലിനെ അപമാനിക്കാൻ പരസ്യമായി ആടിന്റെ തലയറുത്ത് ചോരയിറ്റുന്ന നിലയിൽ ലീഗിന്റെ കൊടി കെട്ടിയ കമ്പിൽ തൂക്കി പ്രദർശിപ്പിക്കുകയായിരുന്നു. ഇത് ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ലീഗിന്റെ ക്രൂരതക്കെതിരെ വലിയ പ്രതിഷേധമാണ്‌ ഉയന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...