ലഖ്നോ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് രണ്ടുകിലോയിലധികം മുടി. 10 ദിവസം മുമ്പ് കടുത്ത വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടിയെ വിശദമായ പരിശോധനയ്‌ക്ക് വിധേയയാക്കിയത്. ഉത്തര്‍പ്രദേശിലെ ലഖ്നോവിലെ ബല്‍റാംപുര്‍ ആശുപത്രിയിലാണ് സംഭവം. രണ്ടുവര്‍ഷമായി പെണ്‍കുട്ടിക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ ഒരു മുഴ കാണപ്പെട്ടു. പീന്നിട് സിടി സ്‌കാനിലും ഇക്കാര്യം കൂടുതല്‍ വ്യക്തമായി. എന്‍ഡോസ്‌കോപ്പി ചെയ്തതോടെ വലിയ പന്തിന്റെ വലിപ്പത്തില്‍ മുടി കിടക്കുന്നതായി കണ്ടെത്തി. തുടര്‍ച്ചയായി മുടി കഴിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ചെറുകുടല്‍ അടയുകയും ഭക്ഷണം ഉളളിലേക്ക് പോകാത്ത സ്ഥിതിയുമായിരുന്നു.