മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. ഇക്കാനഗറിലെ സ്വകാര്യ ഹോട്ടല്‍ തൊഴിലാളിയായ ത്യശൂര്‍ സ്വദേശി കണ്ണനെ ബുധനാഴ്ച രാത്രിയോടെയാണ് കാണാതായത്.

ജോലിക്കിടെ രാത്രി എട്ടരയ്ക്ക് കാണാതായ യുവാവിനെ സുഹ്യത്തുകളും ഹോട്ടല്‍ ഉടമയും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് ഹോട്ടലുടമ മൂന്നാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...