90,000 ടണ്ണിലധികം എൽപിജി നിറച്ച രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സംഘർഷത്തിനിടയിൽ ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുക്കുമെന്ന വാക്കുപാലിച്ച് ഇറാൻ. ശനിയാഴ്ച ഇന്ത്യയിലേക്കുള്ള രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്ന് ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. യുദ്ധത്തിന്റെ തുടക്കം മുതൽ അടച്ചിട്ടിരിക്കുന്ന ഇടനാഴിയിലൂടെ BW ELM, BW TYR എന്നീ ടാങ്കറുകൾ സഞ്ചരിച്ചതായും ഇപ്പോൾ ഒമാൻ ഉൾക്കടലിലേക്ക് നീങ്ങുന്നതായും ഏറ്റവും പുതിയ ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. 90,000 ടണ്ണിലധികം എൽപിജി (പാചക വാതകം) വഹിച്ചുകൊണ്ട് ഇന്ത്യൻ പതാകയേന്തിയ രണ്ട് ടാങ്കറുകൾ മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയാണെന്നും ഡാറ്റയിൽ പറയുന്നു. അസംസ്കൃത എണ്ണ വഹിച്ചുകൊണ്ട് ഏകദേശം അഞ്ച് ഇന്ത്യൻ ടാങ്കറുകൾ ഇപ്പോഴും കടലിൽ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇന്ത്യൻ പതാകയുള്ള 20 കപ്പലുകൾ ഗൾഫിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഒഴിഞ്ഞ കപ്പലുകളിൽ ഇന്ത്യയും എൽപിജി കയറ്റുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാൻ എന്നീ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ ടാങ്കറുകൾക്ക് സുരക്ഷിതമായ കടന്നുപോകാൻ അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് സ്റ്റേറ്റ് ടിവിയോട് പറഞ്ഞിരുന്നു. അതേസമയം, ഇറാന്റെ ശത്രുക്കളുമായി ബന്ധപ്പെട്ട കപ്പലുകൾ ഉപരോധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുദ്ധം ആരംഭിച്ചതിനുശേഷം, ജഗ് വസന്ത്, പൈൻ ഗ്യാസ്, ശിവാലിക്, നന്ദാദേവി എന്നീ നാല് ഇന്ത്യൻ പതാകയുള്ള കപ്പലുകളാണ് ഹോർമുസ് വഴി കടന്നുപോയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...