ഐസൊലേഷനില്‍ കഴിയവെ വനിതാ ഡോക്ടര്‍മാരെ പീഡിപ്പിച്ച രണ്ട് പുരുഷ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കോവിഡ് ഡ്യൂട്ടിക്കിടെ വനിതാ സഹപ്രവർത്തകരെ പീഡിപ്പിച്ച രണ്ട് സർക്കാർ ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ എസ്.വെട്രിസെൽവൻ (35), എൻ.മോഹൻരാജ് (28) എന്നിവരാണ് പിടിയിലായത്. ഇരുവരും വ്യത്യസ്ത കേസുകളിലാണ് അറസ്റ്റിലായത്. ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി നോക്കുന്ന ഡോക്ടർമാരെ ഐസൊലേഷൻ പ്രോട്ടോകോളിന്റെ ഭാഗമായി ടി നഗറിലെ സ്വകാര്യ ഹോട്ടലിലാണ് സമ്പർക്കവിലക്കിൽ താമസിപ്പിക്കുന്നത്. ഇത്തരത്തിൽ ഹോട്ടലിൽ താമസിക്കേണ്ടി വന്നപ്പോഴാണ് വനിതാ ഡോക്ടർമാർക്കുനേരേ പ്രതികൾ ലൈംഗികാതിക്രമം നടത്തിയത്.

വ്യത്യസ്ത സംഭവങ്ങളിലായി വനിതാ ഡോക്ടർമാരുടെ മുറികളിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു. സംഭവങ്ങളെക്കുറിച്ച് വനിതാ ഡോക്ടർമാർ ഇരുവരും ആശുപത്രി ഡീനിന് വെവ്വേറെ പരാതി നൽകിയിരുന്നു. ജോലിസ്ഥലത്തെ ആഭ്യന്തര സമിതിയുടെ അന്വേഷണത്തിൽ പരാതികൾ ശരിയാണെന്ന് കണ്ടെത്തിയതോടെ അവ പോലീസിന് കൈമാറി. തുടർന്നാണ് തേനാംപേട്ട പോലീസ് വെട്രിസെൽവനെയും മോഹൻരാജിനെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...