Wednesday, April 24, 2024 7:37 am

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങൾ ; പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ബാംഗ്ലൂരും ഹൈദരാബാദും

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങൾ. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍. ഉച്ച കഴിഞ്ഞ് 3.30ന് മുംബൈയിലാണ് മത്സരം. രണ്ടാം മത്സരത്തിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിംഗിസിനെ നേരിടും വൈകിട്ട് 7.30 ന് മുംബൈയിലാണ് മത്സരം.

11 കളിയിൽ 12 പോയിന്‍റുള്ള ബാംഗ്ലൂരിനും 10 കളിയിൽ 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനെ 68 റണ്‍സിന് എറിഞ്ഞിട്ട് ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്.

എന്നാൽ രണ്ടാം മത്സരത്തിൽ പത്ത് കളിയിൽ പത്ത് പോയിന്റുള്ള ഡൽഹിക്ക് ഇനിയെല്ലാം ജീവൻമരണ പോരാട്ടമാണ്. സീസണില്‍ ചെന്നൈ ജയിച്ച മൂന്ന് കളികളില്‍ രണ്ടും ഇന്ന് മത്സരം നടക്കുന്ന ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ്. ഡല്‍ഹി ഇവിടെ ഒരു തവണ മാത്രമെ തോറ്റിട്ടുള്ളു. പത്തിൽ ഏഴിലും തോറ്റ ചെന്നൈയുടെ വഴികളെല്ലാം അടഞ്ഞുകഴിഞ്ഞു. പ്ലേ ഓഫിലേക്കുള്ള സാധ്യത സാങ്കേതികമായി അവസാനിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഇരുടീമും മുൻപ് ഏറ്റുമുട്ടിയത് 26 കളിയിൽ. ചെന്നൈ പതിനാറിലും ഡൽഹി പത്തിലും ജയിച്ചു. ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യനയക്കേസ്; ഇ. ഡി ഇന്ന് സുപ്രിംകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കും

0
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അപ്പിലീൽ ഇ. ഡി ഇന്ന്...

12 വർഷങ്ങൾക്ക് ശേഷം യെമനിൽ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി ; ഉച്ചയ്ക്കു...

0
സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി...

ആദ്യം ടോക്കൺ എടുത്തയാളെ പരിശോധിച്ചില്ലെന്ന് ആരോപണം ; ഡോക്ടർക്കും ജീവനക്കാരിക്കും നേരെ കയ്യേറ്റ ശ്രമം

0
സുൽത്താൻ ബത്തേരി: ഒന്നാം നമ്പർ ടോക്കൺ എടുത്തയാളെ ആദ്യം പരിശോധിച്ചില്ലെന്ന് ആരോപിച്ച്...

ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് നീന്തുന്നതിനിടെ 78-കാരന് ദാരുണാന്ത്യം

0
ചെന്നൈ: ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം. ഗോപാൽ...