മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന് രണ്ട് എംബിഎ വിദ്യാർത്ഥികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന് രണ്ട് എംബിഎ വിദ്യാർത്ഥികൾ മരിച്ചു. സംഗീത പരിപാടിയിൽ പങ്കെടുത്ത 24 വയസ്സുകാരിയും 28 വയസ്സുകാരനുമാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന 25 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നിരോധിത മയക്കുമരുന്നായ എംഡിഎംഎ അമിതമായി ഉപയോഗിച്ചതാണ് മരണ കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗോരേഗാവിലെ നെസ്‌കോ സെന്ററിൽ നടന്ന സംഗീത പരിപാടിക്ക് എത്തിയതായിരുന്നു യുവതീ യുവാക്കൾ. യുവാവ് പരിപാടി തുടങ്ങും മുൻപും പരിപാടിക്കിടെയും മയക്കുമരുന്ന് ഉപയോഗിച്ചതായി പോലീസ് പറയുന്നു. പരിപാടിക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് യുവതികളെയും ഒരു യുവാവിനെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയ്ക്ക് പുറത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് കണ്ടെത്തിയ അന്വേഷണസംഘം പ്രതിയിൽ നിന്ന് കൂടുതൽ അളവിൽ മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ വിഹാൻ എന്ന ആകാശ് സമൽ, സണ്ണി വിനോദ് ജെയിൻ, സുരക്ഷാ ചുമതലയുണ്ടായിരുന്ന ബാലകൃഷ്ണൻ ബലറാം എന്നിവരടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ വീഴ്ചയുണ്ടായെന്നും മയക്കുമരുന്ന് ഉപയോഗം തടയുന്നതിൽ സംഘാടകർ പരാജയപ്പെട്ടെന്നുമാണ് കണ്ടെത്തൽ. പരിപാടിക്കിടെ വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോൾ സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...