രാത്രി വീട്ടിൽ കയറി യുവതിയുടേയും സുഹൃത്തിന്റേയും വീഡിയോ പകര്‍ത്തി ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണി ; രണ്ടുപേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: മഞ്ചേശ്വരത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും ആൺസുഹൃത്തിന്റെയും വീഡിയോ പകർത്തുകയും ലൈംഗിക ചൂഷണ ശ്രമം നടത്തുകയും ചെയ്തതിന് രണ്ടുപേർ പിടിയിൽ. ഉദ്യാവര സ്വദേശികളായ അൻവർ, സെനോഹർ എന്നിവരാണ് അറസ്റ്റിലായത്. രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടെയും ആൺ സുഹൃത്തിൻ്റെയും വീഡിയോ ചിത്രീകരിക്കുകയായിരുന്നു. 23ന് രാത്രി പത്തര മണിയോടെയാണ് സംഭവം. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 27 വയസുകാരിയാണ് പരാതിക്കാരി. വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭർത്താവിനു അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയോട് പണം ആവശ്യപ്പെട്ടു, പണം ഇല്ലെന്നു പറഞ്ഞപ്പോൾ ഡയമണ്ട് കമ്മൽ ഭീഷണിപ്പെടുത്തി ഊരിവാങ്ങി.

തുടർന്നുള്ള ദിവസങ്ങളിലും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. മഞ്ചേശ്വരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉദ്യാവർ മാട സ്വദേശികളായ 46 വയസുകാരൻ അൻവർ, 28 വയസുള്ള സെനോഹർ എന്നിവർ അറസ്റ്റിലായത്. സെനോഹർ നേരത്തെ കഞ്ചാവ് കേസ് പ്രതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത് ; ഒരാൾ പോലീസ് പിടിയിൽ

0
മൂന്നാർ : തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി...

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല് : രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ വസ്തുക്കൾ ലേലം ചെയ്യാൻ...

0
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കളിന്മേലുള്ള...