വഴിയാത്രക്കാരനെ ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വഴിയാത്രക്കാരനെ ആക്രമിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. കാട്ടാക്കട സ്വദേശി അഗ്നീഷ് (27), കൊല്ലം സ്വദേശി സെയ്ദാലി (28) എന്നിവരെയാണ് കാട്ടാക്കട ഡിവൈ.എസ്.പി അനിരൂപിന്റെ നിർദ്ദേശ പ്രകാരം ആര്യങ്കോട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വാഴിച്ചൽ സ്വദേശി അരുണി(37)നെയാണ് ഇവർ ആക്രമിച്ചത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തങ്ങൾ കവർച്ച നടത്താൻ ലക്ഷ്യമിട്ടാണ് ആക്രമിച്ചതെന്ന് പ്രതികൾ മൊഴി നൽകി. അരുണിന് തലയ്ക്കും മുഖത്തും വെട്ടേറ്റിരുന്നു.

സംഭവത്തിന് ശേഷം പ്രതികൾ തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. ഇവരെ പോലീസ് പിന്തുടർന്നാണ് പിടികൂടിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ആക്രമണ – മോഷണ കേസുകളിൽ ഇവർ പ്രതികളാണെന്ന് പോലീസ് പറയുന്നു. കാട്ടാക്കടയിലെ ബന്ധുവീട്ടിൽ വന്ന സെയ്‌താലി ഇവിടെ വെച്ചാണ് അരുണിനെ പരിചയപ്പെട്ടത്. ഇവർ പിന്നീട് കവർച്ച നടത്താൻ പദ്ധതിയിട്ടുവെന്നാണ് പോലീസ് പറയുന്നത്. ആര്യങ്കോട് സി.ഐ തൽസിം അബ്ദുൽ സമദ്, അഡീഷണൽ എസ്.ഐ ആനന്ദ്, സി.പി.ഒമാരായ അക്ഷയ്, വിശാഖ്, അരുൺ, അഭിജിത്ത്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...