തിരുവനന്തപുരം : ആഴിമലയില്‍ കടലില്‍ കുളിക്കവെ രണ്ട് പേരെ കാണാതായി. കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ 7 മണിക്കായിരുന്നു സംഭവം. പ്രശാന്തും സുഹൃത്തും കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു.
തിരയില്‍പ്പെടുന്നത് മത്സ്യത്തൊഴിലാളികള്‍ കണ്ടെങ്കിലും പാറയുള്ള മേഖലയായതിനാല്‍ ഇരുവരെയും പെട്ടെന്ന് കാണാതായി. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കപ്പ ടിവിയിലെ സൗണ്ട് എന്‍ജിനീയറാണ് മരിച്ച പ്രശാന്ത്.