സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു ; ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ അമിബിക് മസ്തിഷ്കജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈമാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരം മൂലം ആണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ 52 കാരിയാണ് രോഗബാധയേറ്റ് മരിച്ചത്. കൊല്ലത്ത് 91 കാരനാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ 62 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ സ്ഥിരീകരണം. ഇന്നലെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ നിയപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാൽ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തൽ കുളങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി നിർദേശം തള്ളിയ രമ്യ ഹരിദാസിന്‍റെ നീക്കത്തിൽ കെപിസിസിക്ക് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ്...

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...