ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച്  രണ്ടു സ്പെഷ്യല്‍ ട്രയിനുകള്‍ കൂടി എത്തുന്നു

For full experience, Download our mobile application:
Get it on Google Play

ശബരിമല :  ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച്  രണ്ടു സ്‌പെഷല്‍ ട്രയിനുകള്‍ കൂടി എത്തുന്നു. 07139/40 ഹസൂര്‍ സാഹിബ് നന്ദേഡ് – കൊല്ലം ജംഗ്ഷന്‍, 07141/42 മൗല അലി – കൊല്ലം ജംഗ്ഷന്‍ എന്നീ സ്‌പെഷല്‍ ട്രെയിനുകളാണ് റെയില്‍വേ പ്രഖാപിച്ചത്.   ഹസൂര്‍ സാഹിബ് നന്ദേഡ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു നവംബര്‍ 16ന് പുറപ്പെടുന്ന് ട്രെയിന്‍ 17ന് കൊല്ലത്ത് എത്തിച്ചേരും. തുടര്‍ന്ന് അന്നു തന്നെ തിരികെ പോവുകയും ചെയ്യും. മൗല അലി റെയില്‍വേ സ്‌റ്റേനില്‍ നിന്നു നവംബര്‍ 23,30, തിയതികളിലും തിരികെ കൊല്ലത്തു നിന്നു നവംബര്‍ 25, ഡിസംബര്‍ 2നും സര്‍വീസ് നടത്തും. മുന്‍പു ബംഗളൂരു, ഹുബ്ലി എന്നിവടങ്ങളില്‍ നിന്നു സ്‌പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു.

നാളെ മുതല്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങും. അതേ സമയം റെയില്‍വേ കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ സൗകര്യങ്ങളിലെ സൗകര്യങ്ങളില്‍ മെല്ലെപ്പോക്ക് എന്ന ആരോപണമാണ് ഉയരുന്നത്.
കോട്ടയത്ത് പാര്‍ക്കിങ് സൗകര്യക്കുറവാണ് യാത്രക്കാരെ വലയ്ക്കുന്നത്. രണ്ടാം പ്രവേശന കവാടനത്തിനു സമീപവും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യം ശക്തമാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിന് തീര്‍ഥാടകർ എത്തുന്ന ചെങ്ങന്നൂരിലും മെല്ലെപ്പോക്കെന്ന ആരോപണം ശക്തമാണ്. ചെങ്ങന്നൂര്‍ സ്റ്റേഷന് ‘ഗേറ്റ് വേ ഓഫ് ശബരിമല’ എന്ന പദവി ലഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും സൗകര്യങ്ങള്‍ ഇനിയുമായിട്ടില്ല.  ശബരിമല സീസണില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിലൊന്നാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം

0
ഡൽഹി: സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തിലെ ആയുധമോഷണത്തിൽ അന്വേഷണത്തിന് എൻഐഎ സംഘം. സൈനിക...

ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ആക്രമിക്കാൻ ശ്രമം ; രക്ഷകരായി തെരുവുനായ്ക്കൾ

0
ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം....

പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി...

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...